ശ്വാസം കിട്ടാതെ പിടഞ്ഞ കുഞ്ഞുങ്ങൾക്ക് സ്വന്തം പണം മുടക്കി ഓക്‌സിജൻ ലഭ്യമാക്കി; ഡോ കഫീലിന് സമ്മാനമായി ലഭിച്ചത് സസ്‌പെൻഷൻ

Dr kafeel gets suspension as reward for saving lives of children Gorakhpur

രാജ്യത്തെ നടുക്കിയ മഹാവിപത്തുകളിൽ ഒന്നാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ അരങ്ങേറുന്നത്. പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബിആർഡി ആശുപത്രിയിൽ എൺപതോളം കുഞ്ഞുങ്ങളാണ് ശ്വാസം കിട്ടാതെ പിടഞ്ഞ് മരിച്ചത്. എന്നാൽ സർക്കാർ ചെയ്തത് പോലെ പ്രശ്‌നത്തിൽ നിസ്സാഹയരായി നിൽക്കാതെ തന്നാൽ കഴിയുന്ന വിധം കുഞ്ഞുങ്ങളെ രക്ഷിക്കാൻ പരക്കംപായുകയായിരുന്നു ഡോ ഡോ കഫീൽ ഖാൻ.

ആശുപത്രിയിൽ ശ്വാസം കിട്ടാതെ കുഞ്ഞുങ്ങൾ പിടയുന്നത് കണ്ടപ്പോഴാണ് ഓക്‌സിജൻ സിലിണ്ടറുകൾ ഇല്ലെന്ന് കഫീൽ ഖാൻ അറിയുന്നത്. പിന്നെ ഒന്നും നോക്കിയില്ല ഉടൻ സ്വന്തം കാറുമെടുന്ന് ഡോക്ടർ പാഞ്ഞെത്തിയത് സുഹൃത്തിന്റെ ക്ലിനിക്കിലേക്ക്.. അവിടെ മൂന്ന് ഓക്‌സിജൻ സിലിണ്ടറുകൾ ഉണ്ടായിരുന്നു. ഉടൻ അതുമെടുത്ത് ബാബാ രാഘവ് ദാസ് മെഡിക്കൽ കോളേജിലേക്ക്.

മരണ വേദനയാൽ പുളയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുഖമായിരുന്നു ഡോക്ടറുടെ മനസ്സിൽ. സ്വന്തം കീശയിൽ നിന്നും പണം ചെലവാക്കിയാണ് ഡോക്ടർ കഫീൽ ഓക്‌സിജൻ സിലിണ്ടറുകളെത്തിച്ചത്. ഡോക്ടറുടെ സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ മരണസംഖ്യ ഇതിലും ഉയരുമായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. എന്നാൽ ഡോക്ടറുടെ സൻമനസ്സിന് സർക്കാർ നൽകിയ പ്രതിഫലം സസ്‌പെൻഷനാണ്.

സ്വകാര്യ പ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് ഡോ. കഫീൽ അഹമ്മദിനെ സസ്‌പെൻഡ് ചെയ്തത്. മുഖ്യമന്ത്രി യോദി ആദിത്യനാഥ് ബാബാ രാഘവ് ദാസ് മെഡിക്കൽ കോളേജ് സന്ദർശിച്ചതിനു പിന്നാലെയാണ് ഡോക്ടർ കഫീൽ ഖാനെ വാർഡ് മേധാവി സ്ഥാനത്തു നിന്നും നീക്കിയത്.

അതേസമയം കഫീൽ അഹമ്മദ് ബലിയാടാണെന്ന് ഡൽഹി എയിംസിലെ ഡോക്ടർമാർ ആരോപിച്ചു. തങ്ങളുടെ കഴിവില്ലായ്മ മറച്ചു വെക്കാൻ രാഷ്ട്രീയക്കാർ ഡോക്ടർമാരെ കുറ്റപ്പെടുത്തുകയാണെന്നും ഓക്‌സിജനും മറ്റു അവശ്യവസ്തുക്കളും ആശുപത്രിയിൽ ലഭ്യമാവാത്തതിന് ആരാണ് ഉത്തരവാദിയെന്നും ഡോ. ഹർജിത് സിങ് ഭാട്ടി പറഞ്ഞു.

മെഡിക്കൽ കോളേജിൽ സാധാരണ ഡോക്ടറായാണ് ഡോക്ടർ കഫീൽ ഖാൻ ഇനി തുടരുക. പുതിയ വാർഡ് തലവനായി ഡോക്ടർ ഭൂപേന്ദ്ര ശർമ്മയെ നിയമിച്ചിട്ടുണ്ട്.

Dr kafeel gets suspension as reward for saving lives of children Gorakhpur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top