കനത്ത മഴ; ആസാമും ഭീഹാറും പൂർണ്ണമായും വെള്ളത്തിനടിയിൽ

ഹിമാലയൻ മേഖലയിലുണ്ടായ കനത്ത മഴയിൽ അസം പൂർണമായും ബീഹാർ ഭാഗീകമായും വെള്ളത്തിനടിയിലായി. കഴിഞ്ഞ നാലു ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും അസമിൽ 15 പേർ മരിച്ചു. രണ്ട് ലക്ഷം പേരെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു.
ബ്രഹ്മപുത്രയുൾപ്പെടെ നിരവധി നദികളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഗതാഗത സംവിധാനം താറുമാറായി. ട്രെയിൽ ഗതാഗതം തടസപ്പെട്ടതും ദേശീയപാത 37 അടച്ചതും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തീർത്തും ഒറ്റപ്പെട്ടു.
ദുരന്ത നിവാരണ സേനയും കരസേനയുമാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. പത്തോളം നദികളാണ് കരകവിഞ്ഞ് ഒഴുകുന്നത്.
രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി 320 ദുരന്ത നിവാരണ ഉദ്യോഗസ്ഥരെയാണ് കേന്ദ്രം ബീഹാറിലേക്ക് അയച്ചിരിക്കുന്നത്.
heavy rainassam and bihar under water
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here