ഇന്ത്യന്‍ നാവിക അക്കാദമിയുടെ ചരിത്രം പറഞ്ഞ് നാഷണല്‍ ജിയോഗ്രഫിക്

navy

ഇന്ത്യന്‍ നാവിക അക്കാദമിയുടെ ചരിത്രവുമായി നാഷണല്‍ ജിയോഗ്രഫിക് ടെലിവിഷന്‍ ചാനല്‍. സ്വാതന്ത്ര്യ ദിനത്തില്‍ രാത്രി ഒമ്പതിന് നാഷണല്‍ ജിയോഗ്രഫിയില്‍ സംപ്രേഷണം ചെയ്യും.

സായുധ സേനയുടെ ധീരത അവതരിപ്പിക്കുന്ന അഞ്ചാമത്തെ പരമ്പരയാണിത്. മിഷന്‍ ആര്‍മി 2011, മിഷന്‍ നേവി 2009, മിഷന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് 2005, ബിഎസ്എഫ് 2016 എന്നിവയായിരുന്നു മറ്റ് പരമ്പരകള്‍.

ഇന്‍സൈഡ് ഐഎന്‍എ എന്ന ഒരു മണിക്കൂര്‍ പരിപാടിയില്‍ വനിതാ, പുരുഷ കേഡറ്റുകളെ മികച്ച പരിശീലനത്തിലൂടെ എങ്ങിനെ സജ്ജരാക്കുന്നു എന്ന് വിശദീകരിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top