ഓസ്‌കാർ സാധ്യതാ പട്ടികയിൽ മമ്മൂട്ടിയും !!

ഓസ്‌കാർ സാധ്യതാ പട്ടികയിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും. ദി സിനമാ ഹോളിക് നടത്തിയ സർവേയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഓസ്‌കാറിന് അർഹതപ്പെട്ട പതിനഞ്ച് ഇന്ത്യൻ താരങ്ങളുടെ പട്ടികയാണ് സിനിമാ ഹോളിക് പുറത്ത് വിട്ടത്.
കമൽഹാസൻ, അമിതാഭ് ബച്ചൻ എന്നീ വമ്പൻ താരങ്ങളടങ്ങിയ പട്ടികയിൽ ഏഴാം സ്ഥാനമാണ് മമ്മൂട്ടിക്ക്. നർഗീസ് ദത്ത്, കമലഹാസൻ, അമിതാഭ് ബച്ചൻ, റാണി മുഖർജി, ദിലീപ്കുമാർ, നസറുദ്ദീൻ ഷാ, ഓം പുരി, ഇമ്രാൻ ഖാൻ, ബൽരാജ്ഷഹിനി, നൂതൻ, രാജേഷ് ഖന്ന, ഗുരുദത്ത് തുടങ്ങിയവരാണ് പട്ടികയിൽ ഇടം നേടിയത്.
എന്നാൽ മോഹൻലാലിന് ആദ്യ 15 ൽ ഇടം നേടാനായില്ല. എങ്കിലും ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച 20 ഇന്ത്യൻ ചിത്രങ്ങളിൽ മോഹൻലാലിന്റെ ദൃശ്യവുമുണ്ട്. നിവിൻ പോളി കേന്ദ്രകഥാപാത്രത്തിലെത്തിയ പ്രേമം 14 ആം സ്ഥാനം നേടി. ആമിർ ഖാന്റെ ലഗാനാണ് ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം.
mammootty, oscar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here