ആറായിരത്തിൽ പരം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി എസ്ബിഐ

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനൊരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2018 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 6622 ജീവനക്കാരെയാണ് എസ്ബിഐ ഒഴിവാക്കുന്നത്. വിആർഎസ് വഴിയാണ് പദ്ധതി നടപ്പാക്കുക.
ഡിജിറ്റലൈസേഷന്റെയും ബാങ്ക് ലയനത്തിന്റെയും ഭാഗമായി 10000 അധികം ജോലിക്കാരെ വിവിധ തസ്തിതകളിലേക്ക് മാറ്റി നിയമിച്ചിരുന്നു.
ഒരേ നഗരത്തിൽ ഒരേ സ്ഥലത്ത് ബാങ്കിന്റെ വിവിധ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നത് ഒഴിവാക്കാനാണ് ലയനം.
വിവിധ ശാഖകൾ നിർത്തലാക്കുന്നതാണ് ജീവനക്കാരുടെ എണ്ണത്തെ കുറയ്ക്കാൻ നിർബന്ധിതമാക്കിയത്. ബാങ്ക് ലയനത്തെ തുടർന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലാളികളുള്ള പൊതുമേഖല സ്ഥാപനമായി എസ്ബിഐ മാറിയിരുന്നു.
SBI expels 6000 employees
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here