ടോപ് ലെസ് ചിത്രങ്ങളെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഇഷ

ബോളിവുഡ് നടി ഇഷാ ഗുപ്ത തന്റെ ടോപ് ലെസ് ചിത്രങ്ങളെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി താരം എത്തി. ഇന്‍സ്റ്റാഗ്രാമിലൂടെ താരം പുറത്ത് വിട്ട ചിത്രങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം വന്നിരുന്നു.
ഇതെന്റെ ശരീരമാണ്. സൗന്ദര്യ ആരാധകര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ ഫോട്ടോഷൂട്ട് നടത്തിയത് എന്നാണ് താരത്തിന്റെ പ്രതികരണം. മിസ് കെയ്റ എന്ന വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിമര്‍ശനങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയത്. എല്ലാത്തിനും ഒരു പരിധിയുണ്ട്. അത് കടക്കുമ്പോഴാണ് അശ്ലീലമാകുന്നത്. എന്റെ ചിത്രങ്ങള്‍ അശ്ലീലമാണെന്ന് ഒരാള്‍ക്കും പറയാനാകില്ല. ചിത്രങ്ങള്‍ കണ്ടിട്ട് വെറുപ്പിനേക്കാള്‍ കൂടുതല്‍ സ്നേഹമാണ് എനിക്ക് ലഭിച്ചത്. ഇപ്പോള്‍ ഞാന്‍ എന്റെ മികച്ച രൂപത്തിലാണ്. ഇപ്പോള്‍ അത് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ് പ്രദര്‍ശിപ്പിക്കുക എന്നും താരം ചോദിക്കുന്നു.
ഇവിടെ സ്ത്രീകള്‍ എന്ത് ചെയ്താലും അവരെ കുറ്റപ്പെടുത്തും. ഒരു പെണ്‍കുഞ്ഞ് പിറന്നാലും പീഡനത്തിന് ഇരയായാലും കുറ്റം അവള്‍ക്കാണ്. മോഡല്‍ ആയ സമയത്ത് ടോപ് ലെസ് ആയും നഗ്നയായും ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ട്. അന്ന് ആര്‍ക്കും പരാതിയില്ലായിരുന്നു. എന്നാല്‍ ഞാന്‍ ഇപ്പോള്‍ അഭിനേത്രിയായപ്പോഴാണ് പ്രശ്നം ഉണ്ടായത്.
A post shared by Esha Gupta (@egupta) on
A post shared by Esha Gupta (@egupta) on
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here