മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നിരുന്നുവെന്ന് കമൽഹാസൻ

തന്റെ മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നുവെന്ന് നടൻ കമൽഹാസൻ. മഹാനദിയെന്ന കമൽ ചിത്രത്തിന് പിന്നിൽ തന്റെ യഥാർത്ഥ അനുഭവാണെന്ന് പറഞ്ഞാണ് കമൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
1994 ൽ പുറത്തിറങ്ങിയ ചിത്രത്തിന് കമൽഹാസൻ തന്നെയാണ് കഥയും തിരക്കഥയും തയ്യാറാക്കിയത്. നായകന്റെ മകളെ വേശ്യാവൃത്തിയ്ക്ക് വേണ്ടി തട്ടിക്കൊണ്ടുപോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
മഹാനദിയ്ക്ക് പിന്നിൽ തന്റെ ജീവിതത്തിലുണ്ടായ അനുഭവമാണെന്നും ഇതുവരെ താനിത് വെളിപ്പെടുത്തിയിട്ടില്ലെന്നും കമൽഹാസൻ പറയുന്നു.
തന്റെ വീട്ടിലെ ജോലിക്കാർ മകളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിടുകയായിരുന്നു. പണം തട്ടിയെടുക്കാനായിരുന്നു ശ്രമം. പക്ഷേ അവരുടെ ഗൂഢാലോചന താൻ കണ്ടുപിടിച്ചു.
പിന്നീട് കഥയെുതാൻ തീരുമാനിച്ചപ്പോൾ ഈ അനുഭവം തന്നെ സ്വാധീനിക്കുകയായിരുന്നുവെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കമൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here