പ്രിയങ്കയെ അവരോധിക്കാൻ അഹമ്മദ് പട്ടേലിന്റെ വാർത്താ തന്ത്രം

ഗുജറാത്തിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട്  തന്നിലെ ഉപജാപകന്റെ കരുത്തറിയിച്ച  അഹമ്മദ് പട്ടേൽ രാഹുൽ ഗാന്ധിക്ക് മേൽ പ്രിയങ്ക ഗാന്ധിയെ അവരോധിച്ച് പുതിയ കളിക്ക് തയ്യാറെടുക്കുന്നു. ഇതിനായി കോൺഗ്രസ് നേതാക്കൾക്കിടയിൽ ഒരു അനൗദ്യോഗിക ചർച്ച തുടങ്ങി വയ്ക്കാനും അത് പുറത്തു കടത്തി മാധ്യമങ്ങളിൽ വർത്തയാക്കാനും  അഹമ്മദ് പട്ടേലിനായി.

സോണിയ ഗാന്ധിയുടെ ‘അടുക്കള കമ്മറ്റിയുടെ തലവൻ’ എന്ന് ഇന്ദ്രപ്രസ്ഥരാഷ്ട്രീയത്തിൽ വിളിപ്പേരുള്ള അഹമ്മദ് പട്ടേൽ രാജ്യംകണ്ട ജീവിച്ചിരിക്കുന്ന മുതിർന്ന കോൺഗ്രസ് ഉപജാപകനാണ്. സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും ഇടയിൽ മതിൽ തീർക്കുന്ന ശൈലിയാണ് പട്ടേലിന്റേതെന്ന് കോൺഗ്രസ് പാർട്ടിയിൽ തന്നെ അഭിപ്രായം ഉണ്ട്. സോണിയ ഗാന്ധി അഹമ്മദ് പട്ടേലിനെ തള്ളിക്കളയില്ല. അത്ര വിശ്വസ്തനാണ് പട്ടേൽ സോണിയയ്ക്ക്. രാഹുലിന്റെ പല പ്രവർത്തന രീതികളോടും സോണിയയ്ക്ക് യോജിപ്പുമില്ല. ഇതോടെ പുതിയ നേതാവെന്ന ആശയം മുന്നോട്ട് വയ്ക്കുകയാണ് നേതാക്കൾ. അഹമ്മദ് പട്ടേൽ ഈ നേതാക്കളുടെ അഭിപ്രായത്തിനൊപ്പം ചേരുന്നുവെന്ന ധാരണ ഉണ്ടാക്കി സോണിയയുടെ മനസിലുള്ള പ്രിയങ്കയെ അവരോധിക്കാനാണ് നീക്കം.

ഇന്ദിര ഗാന്ധിയ്ക്ക് ശേഷം വന്ന രാജീവ് ഗാന്ധിയ്‌ക്കൊപ്പവും പിന്നീട് നരസിംഹ റാവുവിനൊപ്പവും പിൻസീറ്റ് ഡ്രൈവറായി മാത്രം ചരടുവലികൾ നടത്തുന്ന അഹമ്മദ് പട്ടേൽ ഒരിക്കലും പ്രസിഡന്റ പദം മോഹിക്കില്ല എന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. എ കെ ആന്റണിയുടെയും, ആനന്ദ് ശർമ്മയുടെയും പേരുകൾ ഉയർന്നു വരുന്നുണ്ടെങ്കിലും കോൺഗ്രസിനെ പണ്ടേക്കു പണ്ടേ ബാധിച്ച പാരമ്പര്യ ബാധ മാറില്ല എന്നത് വ്യക്തമാണ്. അതോടെ വീണ്ടും രാഹുൽ – പ്രിയങ്ക പേരുകൾക്ക് ചുറ്റും കോൺഗ്രസ് വട്ടമിട്ടു. അതോടെ തനിക്കു സോണിയയുടെ മനസ്സറിയാം എന്ന് അവകാശമുന്നയിച്ച് അഹമ്മദ് പട്ടേൽ പ്രിയങ്ക എന്ന പേര് ഉറപ്പിച്ച് കളി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റ ആകുമെന്ന് വാർത്ത വന്നതും ഈ കളികളുടെ ഭാഗമായാണ് എന്ന് വേണം കരുതാൻ.

മുതിർന്ന നേതാക്കളായ ഏ.കെ.ആന്റണി, മൻമോഹൻ സിങ് , അംബിക സോണി, സി പി ജോഷി എന്നിവർ സോണിയയ്‌ക്കൊപ്പം നിൽക്കും. അതെ സമയം ചിദംബരം, ഗുലാം നബി ആസാദ് , മോത്തിലാൽ വോറ , കമൽ നാഥ് , മധുസൂദൻ മിസ്ത്രി , ജയറാം രമേഷ് തുടങ്ങി നിരവധി നേതാക്കൾ രാഹുൽ ഗാന്ധിയെ അധ്യക്ഷ പദവിയിലേക്ക് കൊണ്ട് വരണം എന്ന് വാദിക്കുകയും ചെയ്യുന്നു. ഇതിനോടകം നിരവധി വിവാദങ്ങളിൽ അകപ്പെട്ട റോബർട്ട് വദ്ര ആണ് ഈ നേതാക്കളുടെ പ്രശനം. ഡി എൽ എഫ് അടക്കം നിരവധി ബിസിനസ് സംരംഭങ്ങളാണ് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രയുടേതായുള്ളത്.

Priyanka Gandhi congress working committee president

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top