എയർ ഇന്ത്യയിൽ ഇനി മുതൽ സൈനികർക്ക് മുൻഗണന; സൈനികരെ പ്രവേശിപ്പിച്ചതിന് ശേഷം മാത്രം മറ്റ് യാത്രക്കാർ

air india priority boarding soldiers

ഇനി മുതൽ എയർ ഇന്ത്യാ വിമാനത്തിൽ സൈനികർക്ക് മുൻഗണന നൽകും. രാജ്യത്തിന്റെ 71ാം സ്വാതന്ത്ര്യദിനാഘോഷ വേളയിലാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്.സൈനികർക്കുള്ള ആദരവാണ് യാത്രയിലുള്ള മുൻഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു.

കരസേന,നാവികസേന,വ്യോമസേന എന്നിവയിലെ അംഗങ്ങൾക്കാണ് മുൻഗണന ലഭിക്കുക. സൈനികരെ കയറ്റിയ ശേഷം മാത്രമേ ബിസിനസ് ക്ലാസിലേക്കുള്ള യാത്രക്കാരെ പ്രവേശിപ്പിക്കൂവെന്നും എയർ ഇന്ത്യ അറിയിച്ചു. ആഭ്യന്തര സെക്ടറിൽ എയർ ഇന്ത്യ നേരത്തെ തന്നെ സൈനികർക്ക് യാത്രയിൽ ഇളവുകൾ നൽകിയിരുന്നു.

 

air india priority boarding soldiers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top