എം കെ ദാമോദരൻ അന്തരിച്ചു

MK Damodaran passed away

പ്രമുഖ അഭിഭാഷകനും മുൻ അഡ്വ ജനറലുമായിരുന്ന എം കെ ദാമോദരൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാർദ്ധക്യ സഹചമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം.

1996 മുതൽ 2001 വരെ അഡ്വക്കറ്റ് ജനറലായിരുന്നു എംകെ ദാമോദരൻ. .മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിയമോപദേഷ്ടാ വായി നിയമിച്ചെങ്കിലും അദ്ദേഹം പദവി നിരസിച്ചു. ലാവലിൻ കേസിൽ പിണറായി വിജയന്റെ അഭിഭാഷകനായിരുന്നു അദ്ദേഹം. സിബിഐ കോടതിയിൽ പിണറായിക്ക് വേണ്ടി വാദിച്ച ദാമോദരൻ പിണറായിക്ക് കേസിൽ വിടുതൽ നേടിയെടുത്തു.

ഹൈകോടതിയിൽ സിബിഐ നൽകിയ അപ്പീലിൽ ദാമോദരൻ തന്നെയായിരുന്നു പിണറായിയുടെ അഭിഭാഷകൻ. ലാവലിൻ കേസിൽ ഓണാവധിക്ക് മുൻപായി ഹൈകോടതി വിധി പറയാനിരിക്കെയാണ് എം കെ ദാമോദരന്റെ ആകസ്മിക അന്ത്യം. ലാവലിൻ കേസിനെ രാഷ്ടീയ മായും നേരിടുമെന്ന സി പി എം തീരുമാനത്തിൽ നിയമപരമായി നേരിടാനുള്ള നിയോഗം പിണറായിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ എം.കെ ദാമോദരനായിരുന്നു.

സിബിഐ സമർപ്പിച്ച കുറ്റപത്രത്തിനെതിരെ വിടുതൽ ഹർജി നൽകാനായിരുന്നു ദാമോദരന്റെ തീരുമാനം.ലാവലിൻ കമ്പനിയും വൈസ് പ്രസിഡന്റ് ക്ലോസ് ട്രെൻഡലും സമൻസ് കൈപ്പറ്റാതായതോടെ കുറ്റ പത്രം വിഭജിച്ചു കേസ് കേൾക്കണമെന്ന ആവശ്യവുമായി ദാമോദരൻ രംഗത്തെത്തി സംസ്ഥാനത്ത് അഴിമതി കേസിൽ കുറ്റപത്രം വിഭജിക്കുന്ന ആദ്യ കേസാണ് ലാവലിൻ. കേസിൽ കഴമ്പുണ്ടെങ്കിൽ കക്ഷിരാഷ്ട്രീയം പരിഗണിക്കാതെ കേസ് ഏറ്റെടുക്കുന്ന രീതിക്കാരനാണ് ദാമോദരൻ. കെ.എം മാണിക്കു വേണ്ടി ബാർ കോഴക്കേസിൽ വക്കാലത്തെടുത്തതും ദാമോദരൻ തന്നെയായിരുന്നു. എന്നാൽ ലാവലിൻ വിധി കേൾക്കാതെ ദാമോദരൻ മടങ്ങി.

ലോട്ടറി രാജാവായ സാന്റിയാഗോ മാർട്ടിനു വേണ്ടിയും കശുവണ്ടി വികസന കോർപറേഷൻ അഴിമതിയാരോപണത്തിൽ വിജിലൻസ് കേസ് നേരിടുന്ന ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനു വേണ്ടിയും പാറമട ഉടമകൾക്കുവേണ്ടിയും ദാമോദരൻ കോടതിയിൽ ഹാജരായിരുന്നു. എന്നാൽ ഇത് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സർക്കാർ കക്ഷിയായ കേസുകളിൽ എതിർഭാഗത്തിനായി വാദിക്കുന്നയാൾ മുഖ്യമന്ത്രിയുടെ നിയമോപദേശകൻ സ്ഥാനം വഹിക്കുന്നതിലെ വൈരുധ്യതയാണ് വിവാദങ്ങളിലേക്ക് നയിച്ചത്.

എം.കെ ദാമോദരന് ഭാര്യയും ഒരു മകളുമുണ്ട്. തനുശ്രീയാണ് മകൾ. ഹൈക്കോടതിയിലെ തന്നെ അഭിഭാഷകനായ ഗിൽബർട്ട് കൊറയ ആണ് മരുമകൻ.

 

MK Damodaran passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top