ധനുഷ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം !! ശബ്ദങ്ങൾ മാത്രം കേൾപ്പിച്ച് തരംഗം ടീസർ എത്തി !!

ധനുഷ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം തരംഗത്തിന്റെ ടീസർ പുറത്ത്. ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രത്തിൽ അവതരിപ്പിച്ച് ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് തരംഗം.
ചിത്രത്തിന്റെ ടീസർ ശബ്ദങ്ങൾ മാത്രം കോർത്തിണക്കി വേറിട്ട രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ടീസറിൽ ഒരു പഴയ റേഡിയോ അല്ലാതെ വേറൊന്നും തന്നെ കാണിക്കുന്നില്ല. ടൊവിനോ പോലീസ് വേഷത്തിൽ എത്തുന്നു എന്ന് പ്രത്യേകതയും ചിത്രത്തിനുണ്ട്. ടൊവിനോയ്ക്ക് പുറമേ ശാന്തി ബാലചന്ദ്രൻ, നേഹ അയ്യർ, ബാലു വർഗീസ്, വിജയ രാഘവൻ, അലൻസിയർ, മനോജ് കെ ജയൻ, ഷമ്മി തിലകൻ, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
tharangam teaser
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here