അങ്കമാലിയിൽ സ്‌കൂൾ ബസ് മറിഞ്ഞു; 30 വിദ്യാർത്ഥികൾക്ക് പരിക്ക്

അങ്കമാലി മൂക്കന്നൂരിലെ വാതക്കാടിൽ നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മറിഞ്ഞ് 30 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മൂക്കന്നൂർ സേക്രഡ് ഹാർട്ട്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.
അപകടത്തിൽ സാരമായി പരിക്കേറ്റ കുട്ടികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
വിദ്യാർഥികളുമായി സ്‌കൂളിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ടു മറഞ്ഞ ശേഷം സമീപത്തെ മതിലിൽ വന്നിടിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. റോഡിലുണ്ടായിരുന്ന കല്ലിൽ തട്ടി ആണ് ബസ് പറഞ്ഞതെന്നും റോഡിന്റെ അശാസ്ത്രീയ നിർമ്മാണമാണ് അപകടത്തിന് വഴിവെച്ചതെന്നും പറയപ്പെടുന്നു.
angamaly school bus accident 30 students injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here