സിനിമാ ചിത്രീകരണത്തിനിടെ ടോം ക്രൂസിന് പരിക്ക്

tom cruise accident

ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസിന് സിനിമാചിത്രീകരണത്തിനിടെ പരുക്കേറ്റു. സംഭവത്തെ തുടർന്ന് മൂന്നു മാസം സിനിമയുടെ ചിത്രീകരണം നിർത്തിവയ്ക്കും. മിഷൻ ഇംപോസിബിൾ പരമ്പരയിലെ ആറാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.

ബഹുനില കെട്ടിടത്തിനു മുകളിലൂടെയുള്ള ചാട്ടത്തിനിടെയാണ് അപകടം സംഭവിച്ചത്. റോപ് ഉപയോഗിച്ച് ചാടുന്നതിനിടയിൽ ചാട്ടം പിഴക്കുകയായിരുന്നു.

കാലിനു പരിക്കേറ്റ അദ്ദേഹത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

tom cruise accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top