പീഡിപ്പിക്കാന്‍ വന്ന ആളെ, യുവതി പൊരുതി തോല്‍പ്പിച്ചു; വീഡിയോ

assault

ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ പൊരുതി തോല്‍പ്പിച്ച് യുവതി. ലൊസാഞ്ചല്‍സിലാണ് മുപ്പത് വയസ്സുകാരിയായ യുവതിയ്ക്ക് നേരെ ആക്രമണ ശ്രമം ഉണ്ടായത്.  സ്പാനിഷ് സംസാരിക്കുന്ന ആളാണ് ആക്രമിച്ചതെന്നാണ് യുവതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. യുവതി ഫ്ളാറ്റിലേക്ക് മടങ്ങും വഴിയായിരുന്നു ആക്രമണം. ആക്രമണം നടക്കുന്ന സമയത്ത് റോഡിലൂടെ ആളുകള്‍ നടന്ന് പോകുന്നത് കാണാം, എന്നാല്‍ ഇവരാരും യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നില്ല.ലൊസാഞ്ചല്‍സ് പോലീസ് ആക്രമണ ശ്രമത്തിന്റെ വീഡിയോയും അക്രമിയുടെ രേഖാ ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്. അക്രമി പിടിയിലാകുന്ന വരെ ഒറ്റയ്ക്ക് യുവതിയോട് പുറത്ത് ഇറങ്ങരുതെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top