ഇൻഫോസിസ് സിഇഒ വിശാൽ സിക്ക രാജിവെച്ചു

infosys ceo vishal sikka resigned

പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ സിഇഒയും എംഡിയുമായ വിശാൽ സിക്ക രാജിവെച്ചു. വിശാൽ സിക്ക ഇനി കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനായി ചുമതല വഹിക്കും.

ഇൻഫോസിസിന്റെ ഓഹരി വിലയിൽ 8%ത്തോളം ഇടിവ് രേഖപ്പെടുത്തിയതിനിടെയാണ് പിന്നാലെയാണ് രാജി. വിശാൽ സിക്കയുടെ പ്രവർത്തന രീതികളിൽ മുൻ ചെയർമാൻ നാരായണമൂർത്തിയടക്കം പലതവണ പരസ്യമായി തന്നെ അസംതൃപ്തി അറിയിച്ചു രംഗത്തെത്തിയിരുന്നു. ആരോപണങ്ങളിൽ മനംമടുത്താണ് രാജിയെന്നാണ് രാജിക്കത്തിൽ പറയുന്നത്.

പുതിയ എംഡിയെ നിയമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തകൃതിയായി നടക്കുന്നുണ്ടെന്ന് കമ്പനി സെക്രട്ടറി എജിഎസ് മണികന്ദ പുറത്തിറക്കിയ പത്രപ്രസ്താവനയിൽ പറയുന്നു. പ്രവീൺ റാവുവിന് താത്കാലിക ചുമതല നൽകിയിട്ടുണ്ട്.

 

infosys ceo vishal sikka resigned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top