ജീൻപോൾ ലാലിനും ശ്രീനാഥ് ഭാസിക്കും മുൻകൂർ ജാമ്യം

sexual harrasment case against jean paul lal and sreenath bhasi jean paul lal and sreenath bhasi gets anticipatory bail case against jean paul and sreenath bhasi closed

നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സംവിധായകൻ ജീൻ പോൾ ലാൽ, നടൻ ശ്രീനാഥ് ഭാസി അടക്കം നാലുപേർക്ക് മുൻകൂർ ജാമ്യം.
എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി മുൻകൂർജാമ്യം അനുവദിച്ചത്.

ചിത്രീകരണത്തിനിടെ ജീൻപോൾ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും തന്റേതെന്ന വിധത്തിൽ മറ്റാരുടെയോ ശരീരഭാഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തി അപകീർത്തിപ്പെടുത്തി എന്നുമായിരുന്നു നടിയുടെ പരാതി. ജീൻ പോൾ, ശ്രീനാഥ് ഭാസി, അസി. ഡയറക്ടർ അനിരുദ്ധ്, അണിയറ പ്രവർത്തകൻ അനൂപ് എന്നിവർക്കെതിരെ പനങ്ങാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

 

jean paul lal and sreenath bhasi gets anticipatory bail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top