ഇത് ബ്ലൂ വെയിലല്ല; സ്‌നേഹത്തിന്റെ പിങ്ക് വെയിൽ

ചലഞ്ചുകൾകൊണ്ട് ജീവൻ പണയം വച്ച് കളിക്കുന്ന ബ്ലൂ വെയിലല്ല, സ്‌നേഹിക്കാൻ പഠിപ്പിക്കുന്ന പിങ്ക് വെയിലാണ് ഇപ്പോൾ ശരിയ്ക്കും താരം.

ബ്ലൂ വെയിലിന് സമാനമായി 50 ലെവലുകളുള്ള ഗെയിമിൽ മറ്റുള്ളവരെ സ്‌നേഹിക്കാനും സ്‌നേഹത്തെ കുറിച്ച് കുറിച്ചിടാനും ഒടുവിൽ ജീവൻ പണയം വയ്ക്കുന്നതിന് പകരം ജീവിതത്തിലേക്ക് ഒരാളെ കൈ പിടിച്ച് കൊണ്ടുവരാനുമാണ് ആവശ്യപ്പെടുന്നത്.

തിന്മയെ സ്‌നേഹം കൊണ്ട് തോൽപ്പിക്കാമെന്ന് തെളിയിച്ചുകൊണ്ട് നിരവധി പേരാണ് പിങ്ക് വെയിൽ കളിച്ച് തുടങ്ങിയിരിക്കുന്നത്. ആപ് സ്‌റ്റോറുകളിൽ ലഭ്യമാണ് ഈ ഗെയിം. വെയിൽ ഗെയിം കളിക്കണമെന്ന് നിർബന്ധമാണെങ്കിൽ ഈ ഗെയിം കളിക്കൂ, ജീവൻ പണയം വയ്ക്കുന്ന ബ്ലൂ വെയിൽ ഒഴിവാക്കൂ…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top