ഒപിഎസ്-ഇപിഎസ് ചർച്ച; തീരുമാനം വൈകീട്ടോടെ

OPS-EPS ops-eps merge to be declared on monday

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക തീരുമാനം ഇന്ന് ഉണ്ടായേക്കും. എഐഎഡിഎംകെ എടപ്പാടി പളനി സ്വാമി വിഭാഗത്തിലെ പ്രമുഖ നേതാക്കൾ ഒ പനീർ ശെൽവത്തെ കണ്ടു. ഇരുവിഭാഗങ്ങളുടെയും നിർണ്ണായക യോഗം ഇന്ന് വൈകുന്നേരം ചേരാനിരിക്കെയാണ് കൂടിക്കാഴ്ച.

തയലളിതയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ ലയനകാര്യങ്ങൾ ചർച്ചചെയ്യാനാണ് യോഗം വിളിച്ചത്.

അതേസമയം ശശികലയുടെ ജന്മദിനമായ ഇന്ന് 9 എംഎൽഎമാർ അവരെ ജന്മദിനാശംസകൾ അറിയിച്ചു. ഇത് ശശികലയ്ക്കുള്ള പിന്തുണയായാണ് വിലയിരുത്തുന്നത്. ടി ടി വി ദിനകരൻ ശശികലയെ പരപ്പന അഗ്രഹാര ജയിലിൽ എത്തി കണ്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top