‘എന്റമ്മേടെ ജിമിക്കി കമ്മല്‍’, വീഡിയോ എത്തി

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ‘എന്റെമ്മേടെ ജിമിക്കി കമ്മല്‍’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ എത്തിയിരുന്നു. വന്‍ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് ഇതിന്റെ വീഡിയോ പുറത്ത് വിടുന്നതെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ഫെയ്സ് ബുക്ക് ലൈവിലെത്തിയ മോഹന്‍ലാല്‍ തന്നെയാണ് ഗാനത്തിന്റെ ലിങ്ക് പുറത്ത് വിട്ടത്.

വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേര്‍ന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. അഞ്ച് ലക്ഷത്തി എഴുപത്തിയയ്യായിരത്തിലധികം പേര്‍ ഇതിനോടകം ഈ ഗാനം കണ്ട് കഴിഞ്ഞു.

Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top