Advertisement

പട്ടിണികിടന്ന് 200 പശുക്കൾ ചത്തു; ഗോശാല ഉടമയായ ബിജെപി നേതാവ് അറസ്റ്റിൽ

August 19, 2017
Google News 1 minute Read
bjp leader booked for death of 200 cows owned by him

മധ്യപ്രദേശിലെ രാജ്പൂരിൽ പട്ടിണി കിടന്ന് 200 ഓളം പശുക്കൾ ചത്ത സംഭവത്തിൽ ഗോശാല ഉടമയും ബി.ജെ.പി നേതാവുമായ ഹരീഷ് വർമ അറസ്റ്റിൽ. കഴിഞ്ഞ ഏഴു വർഷമായി ഹരീഷ് വർമയാണ് ഈ ഗോശാല നടത്തിക്കൊണ്ടുപോകുന്നത്. ജമുൽ നഗർ നിഗമിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.

കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഗോശാലയിൽ പട്ടിണി മൂലവും ചികിത്സ ലഭിക്കാതെയും പശുക്കൾ കൂട്ടമായി ചത്തത്. ചത്ത പശുക്കളിൽ അധികവും ആലയ്ക്ക് സമീപത്ത് കുഴിച്ചിട്ടതായി നാട്ടുകാർ പറഞ്ഞു. കുഴിച്ചുമൂടാത്തവയുടെ ജഡങ്ങൾ സമീപത്തായി കണ്ടുവെന്നും നാട്ടുകാർ പരാതിപ്പെട്ടു.

220 പശുക്കളെ മാത്രം കൊള്ളുന്ന ആലയിൽ 650 ൽ അധികം പശുക്കളാണുള്ളത്. തനിക്ക് അവയെ പോറ്റാനാവുന്നില്ലെന്നു കാണിച്ച് നിരവധി തവണ സർക്കാരിനെ സമീപിച്ചിരുന്നു. 10 ലക്ഷം രൂപയുടെ ആനുകൂല്യം സർക്കാരിൽ നിന്നു ലഭിക്കാനുണ്ട്. അതു ലഭിക്കാത്തതാണ് കാരണമെന്നും ഹരീഷ് പറഞ്ഞു. ബി.ജെ.പി തന്നെ ഭരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.

bjp leader booked for death of 200 cows owned by him

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here