6 ഇഞ്ച് സ്‌ക്രീൻ; 6 ജിബി റാം; എൽജി വി30 ഓഗസ്റ്റ് 30 ന്

LG V30 specifications

എൽജിയുടെ ഫ്‌ളാഗ്ഷിപ് ഫോണായ എൽജി വി30 ഓഗസ്റ്റ് 30 ന് പുറത്തിറക്കും. 18:9 അനുപാതത്തിൽ ഒഎൽഇഡി സ്‌ക്രീനിൽ വരുന്ന ഫോണിൽ ഗൂഗിൾ ഡേഡ്രീം സപ്പോർട്ടും ഉണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഫോണിന്റെ വിലയെത്രയെന്ന കാര്യം കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സവിശേഷതകൾ

  • ആറ് ഇഞ്ചാണ് ഫോണിന്റെ ഡിസ്പ്‌ളേ.
  • ആൻഡ്രോയിഡ് 7.1 ലാണ് പ്രവർത്തനം.
  • 4ജിബി റാമിൽ, 64 ജിബിയും, 6 ജിബി റാമിൽ 128 ജിബിയുമാണ് ഇന്റേണൽ സ്റ്റോറേജ്.
  • പ്രൈമറി ക്യാമറ 13 എംപി
  • സെക്കൻഡറി ക്യാമറ 8 എംപി
  • ഇതിന് പുറമേ ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ടാകും.

LG V30 specifications

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top