Advertisement

മോട്ടോ ജി6 പ്ലസ് വിപണിയിൽ; 6 ജിബി റാം, രണ്ട് ബാക്ക് ക്യാമറ തുടങ്ങി മികച്ച സവിശേഷതകൾ അമ്പരിപ്പിക്കുന്ന വിലയിൽ

September 10, 2018
Google News 1 minute Read

മോട്ടോ ജി6 ശ്രേണിയിലെ മൂന്നാമത്തെ ഫോൺ പുറത്ത്. മോട്ട് ജി6, മോട്ടോ ജി6 പ്ലേ എന്നിവയ്ക്ക് പിന്നാലെ മോട്ടോ ജി 6പ്ലസാണ് ഇപ്പോൾ പുതുതായി ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ 6നാണ് ഫോൺ പുറത്തിറക്കിയതെങ്കിലും ഇന്ത്യൻ വിപണിയിൽ ഇപ്പോഴാണ് എത്തുന്നത്.

ഡിസ്‌പ്ലേയുടെ കാര്യത്തിലും, റാം, പ്രൊസസറുടെ വേഗതയിലുമെല്ലാം മറ്റ് മോട്ടോ ജി6 ഫോണുകളേക്കാൾ ഒരുപടി മുന്നിലാണ് മോട്ടോ ജി6 പ്ലസ്.

6ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, 5.93 ഇഞ്ച് ഡിസ്‌പ്ലേ, 18:9 ആസ്‌പെക്ട് റേഷ്യോ, ഫുൾ എച്ഡി (1080*2160 പിക്‌സൽ) റെസല്യൂഷൻ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകൾ. ആൻഡ്രോയിഡ് 8.0 ഓറിയോയിൽ പ്രവർത്തിക്കുന്ന ഫോണിൽ ഉടൻ തന്നെ പുതിയ അപ്‌ഡേറ്റായ ആൻഡ്രോയിഡ് പൈ വരുമെന്നാണ് വാഗ്ദാനം. ഈ ഡുവൽ സിം ഫോണിന്റേത് 2.2GHz ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 630 പ്രൊസസറാണ്.

രണ്ട് ബാക്ക് ക്യാമറയുണ്ട് മോട്ടോ ജി6 പ്ലസിന്. ഇതിൽ ഒരു ക്യാമറ 12 മെഗാപിക്‌സലും, 5 മെഗാ പിക്‌സലുമാണ്. ഫ്രണ്ട് ക്യാമറ 8 മെഗാപിക്‌സലാണ്. ഡുവൽ ടോൺ, ഡുവൽ ലെൻസ് എൽഇഡി ഫ്‌ളാഷ് പിൻക്യാമറയിലും, സെൽഫി ഫ്രണ്ട് ഫഌഷ് ഫ്രണ്ട് ക്യാമറയിലും ഉണ്ട്. 3,200 mAh ആണ് ബാറ്ററി.

ഗോൾഡൻ, ഇൻഡിഗോ ബ്ലാക്ക് നിറങ്ങളിലുള്ള ഈ ഫോൺ ആമസോണിൽ ലഭ്യമാണ്. 22,499 രൂപയാണ് ഫോണിന്റെ വില. പേടിഎം ആപ്പ് വഴി പർച്ചേസ് ചെയ്താൽ 3000 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും.  ജിയോ ഉപഭോക്താക്കൾക്ക് 4,450 രൂപയും ക്യാഷ്ബാക്ക് ലഭിക്കും. ഇതിനായി ജിയോ ഉപഭോക്താക്കൾ 198, 299 രൂപയുടെ റീചാർജ് ചെയ്യണമെന്ന് മാത്രം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here