സ്മാർട്ട് ഫോൺ ഉത്പാദനം അവസാനിപ്പിച്ച് എൽജി

സ്മാർട്ട് ഫോൺ രംഗത്തോട് വിട പറഞ്ഞ് എൽജി ഇലക്ട്രോണിക്‌സ്. മൊബൈൽ വ്യവസായ രംഗത്ത് എൽജി സ്മാർട്ട്‌ഫോണുകൾ നേരിട്ട ഇടിവിനെ തുടർന്നാണ് ഉത്പാദനം നിർത്തുന്നതെന്ന് കമ്പനി അറിയിച്ചു.
4.5 ബില്യൺ ഡോളർ നഷ്ടമാണ് കഴിഞ്ഞ ആറ് വർഷമായി മൊബൈൽ ഫോൺ വ്യവസായ രംഗത്ത് എൽജി നേരിട്ടത്. മൊബൈൽ ഫോൺ ഉത്പാദനം നിർത്തുന്നതോടെ ഇലക്ട്രിക് വാഹനത്തിന്റെ ഭാഗങ്ങൾ, സ്മാർട്ട് ഹോം ഉത്പന്നങ്ങൾ, മറ്റ് ഡിവൈസുകൾ എന്നിവയുടെ നിർമാണത്തിലേക്ക് എൽജി ശ്രദ്ധ തിരിക്കുമെന്നാണ് റിപ്പോർട്ട്.
സ്മാർട്ട് ഫോൺ രംഗത്ത് കാലത്തിന് മുന്നേ മാറ്റങ്ങൾ കൊണ്ടുവന്നിരുന്ന ബ്രാൻഡായിരുന്നു എൽജി. 2013 ൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാർട്ട്‌ഫോൺ ഉത്പാദകരായിരുന്നു എൽജി.
Story Highlights: LG Electronics ends smartphone production and sales
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here