മന്ത്രിയുടെ ഭൂമി കയ്യേറ്റം; മുഖം നോക്കാതെ നടപടിയെന്ന് റവന്യു മന്ത്രി

munnar meeting today

മന്ത്രി തോമസ് ചാണ്ടിയും പി വി അൻവർ എംഎൽഎയും ഭൂമി കയ്യേറിയെന്ന് കണ്ടെത്തിയാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. ഇക്കാര്യത്തിൽ സർക്കാരിന് മുൻവിധിയില്ല. ഇരുവർക്കുമെതിരെ ആലപ്പുഴ, കോഴിക്കോട് കളക്ടർമാരോട് റിപ്പോർട്ട് തേടിയതായും മന്ത്രി വ്യക്തമാക്കി.

ആലപ്പുഴയിലെ ലേക് പാലസ് റിസോർട്ടിന് വേണ്ടി വയൽ നികത്തി റോഡ് നിർമ്മിച്ചെന്നാണ് മന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെ ഉയരുന്ന ആരോപണം. അനധികൃതമായി കക്കാടംപൊയിലിൽ വാട്ടർ തീം പാർക്ക് നിർമ്മിച്ചുവെന്നാണ് പി വി അൻവറിന് നേരെ ഉയരുന്ന ആരോപണം. ഇരുവർക്കുമെതിരെ നിയമസഭയിൽ പ്രതിപക്ഷം ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതേസമയം നിയമസഭയിൽ മുഖ്യമന്ത്രി ഇരുവരെയും പിന്തുണയ്ക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top