മിനിമം ബാലന്‍സ്; പിഴയിനത്തില്‍ എസ്ബിഐ പിരിച്ചെടുത്തത് 235.06 കോടി!!
മിനിമം തുക അക്കൗണ്ടില്‍ ഇല്ലാത്തതിന്റെ പേരില്‍ എസ്ബിഐ ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുത്തത് 235.06 കോടി രൂപ. 38874 അക്കൗണ്ടുകളില്‍ നിന്നായാണ് ഇത്രയും തുക പിരിച്ചെടുത്തത്. വിവരാവകാശ നിയമ പ്രകാരം പൊതുപ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ ഗൗഡ നല്കിയ അപേക്ഷയിലാണ് ഈ വിവരം.
മെട്രോ നഗരങ്ങളില്‍ 5,000 രൂപയും നഗരങ്ങളില്‍ 3,000 രൂപയും അര്‍ദ്ധ നഗരങ്ങളില്‍ 2,000 രൂപയും ഗ്രാമങ്ങളില്‍ 1,00 രൂപയുമാണ് മിനിമം ബാലന്‍സായി എസ്ബിഐ നിശ്ചയിച്ചത്. ശരാശരി ഈ തുകയില്ലെങ്കില്‍ സേവിംഗ് ബാങ്കില്‍ നിന്ന് 20 മുതല്‍ 100 രൂപ വരെയും, കറണ്ട് അക്കൗണ്ടുകളില്‍ നിന്ന് 500 രൂപയുമാണ് ഒരു മാസത്തെ പിഴയായി ഈടാക്കിയത്. എസ് ബി അക്കൗണ്ടുകളില്‍ ഓരോ മൂന്നുമാസക്കാലത്തെയും ശരാശരി ബാലന്‍സ് ആയി 15,000 രൂപയില്‍ താഴെയായല്‍ 30 രൂപ ഡെബിറ്റ് കാര്‍ഡ് ചാര്‍ജ്ജായും ഈടാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here