മകൾ കൂട്ടബലാത്സംഗത്തിനിരയായി; സംഭവമറിഞ്ഞ് പിതാവ് മരിച്ചു

girl raped kottiyur rape case second convict thankamma surrendered youth raped 16 year old girl arrested

ഉത്തർപ്രദേശിൽ 15കാരി കൂട്ടബലാത്സംഗത്തിനിരയായതറിഞ്ഞ് പെൺകുട്ടിയുടെ പിതാവ് ഹൃദയാഘാതം വന്ന് മരിച്ചു. ഉത്തർപ്രദേശിലെ ബാലിയയിലാണ് സംഭവം. പോലിസ് കോൺസ്റ്റബിളും ഗ്രാമത്തലവനും ചേർന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. ഗോപാലനഗർ ഔട്ട്‌പോസ്റ്റിലെ കോൺസ്റ്റബിളാണ് പ്രതി. ഇയാളെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. പെൺകുട്ടിയുടെ കരച്ചിൽ കേട്ടെത്തി ഗ്രാമീണർ സംഭവസ്ഥലത്തു വെച്ചു തന്നെ പോലിസിനെ പിടികൂടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top