‘ക’ വച്ചിട്ട് എന്താ പരിപാടി? ‘ക’ വച്ചിട്ട് കല്യാണം

njandukalude naatil oru idavela

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയുടെ ആദ്യ ടീസര്‍ പുറത്ത്. നിവിന്‍പോളിയെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള. പോളി ജുനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി, അഹാനാകൃഷ്ണ കുമാര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ശാന്തി കൃഷ്ണയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അല്‍ത്താഫും, ജോര്‍ജ്ജ് കോരയുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ലാല്‍, സൈജു കുറുപ്പ്,, ശ്രിന്‍ഡ, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഓണം റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top