50 രൂപയുടെ കുറവ്; അധികൃതർ സിടി സ്‌കാൻ നിഷേധിച്ചത് മൂലം ഒരു വയസുകാരൻ മരണത്തിന് കീഴടങ്ങി

Baby Dies As Father Was Short Of fifty rupees For CT Scan

സിടി സ്‌കാൻ എടുക്കാൻ ഫീസ് തികയാത്തതിനാൽ പിഞ്ചുബാലൻ മരണത്തിന് കീഴടങ്ങി. ശ്യാം കുമാർ എന്ന ഒരു വയസുകാരനാണ് അർഹിക്കുന്ന ചികിത്സ ലഭിക്കാതെ യാത്രയായത്. ജാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു സംഭവം.

സി.ടി സ്‌കാൻ എടുക്കുന്നതിന് 1350 രൂപയാണ് ഫീസ് ഈടാക്കുന്നത്. എന്നാൽ, കുട്ടിയുടെ അച്ഛൻ സന്തോഷ് കുമാറിന്റെ കൈവശം 1300 രൂപ മാത്രമാണുണ്ടായിരുന്നത്. ബാക്കി പണം താൻ പിന്നീട് നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും ലാബ് ജീവനക്കാർ അത് സമ്മതിച്ചില്ല.

തുടർന്ന് സന്തോഷ് കുമാർ തന്റെ സുഹൃത്തിനെ ഫോണിൽ വിളിക്കുകയും എത്രയും പെട്ടന്ന് പണമെത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, പണവുമായി കുട്ടൂകാരൻ എത്തിയപ്പോഴേക്കും ശ്യാം മരണത്തിനു കീഴടങ്ങുകയായിരുന്നു.

Baby Dies As Father Was Short Of fifty rupees For CT Scan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top