ഗൊരഖ്പൂറിന് പിന്നാലെ ചത്തീസ്ഗഡിലും ശിശുമരണം; ഓക്‌സിജൻ കിട്ടാതെ മരിച്ചത് 3 കുട്ടികൾ

chhattisgarh

ഗൊരഖ്പൂർ ദുരന്തത്തിന് തൊട്ട് പിന്നാലെ ഇന്ത്യയിൽ വീണ്ടും ഓക്‌സിജൻ കിട്ടാതെ കുട്ടികൾ മരിച്ചു. ഛത്തീസ്ഗഡിലാണ് മൂന്നു നവജാത ശിശുക്കൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ചത്. റായ്പൂർ ബി ആർ അംബേദ്ക്കർ സർക്കാർ ആശുപത്രിയിലാണ് സംഭവം.

ഓക്‌സിജന്റെ ലഭ്യതക്കുറവല്ല, കുട്ടികൾ അവർക്ക് പിടിപ്പെട്ട രോഗം മൂലമാണ് മരിച്ചതെന്ന് ഹെൽത്ത് സർവ്വീസ് ഡയറക്ടർ ആർ പ്രസന്ന മാധ്യമപ്രവർകരോട് പറഞ്ഞു. ഓക്‌സിജൻ ലഭ്യമാകുന്നില്ലെന്ന് ഡ്യൂട്ടി ഡോക്ടർ ശ്രദ്ധയിൽപെടുത്തിയ ഉടൻ തന്നെ പ്രശ്‌നം പരിഹരിച്ചതായും പ്രസന്ന വ്യക്തമാക്കി.

അതേസമയം, ഓക്‌സിജൻ വിതരണ വിഭാഗത്തിലെ ജീവനക്കാരനെ ആശുപത്രി അധികൃതർ സസ്‌പെന്റ് ചെയ്തു. ഇയാൾ മദ്യപിച്ചിരുന്നതായും പരാതിയുണ്ട്.
സംഭവത്തിൽ ചത്തീസ്ഗഡ് മുഖ്യമന്ത്രി രമൺസിങ് അന്വേഷണത്തിന് ഉത്തരവിട്ടു.
ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ 100 ലേറെ കുട്ടികളാണ് ഓക്‌സിഡജൻ കിട്ടാതെ മരിച്ചത്. ഋ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top