മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ അനുഭവം പങ്കുവെച്ച് കനിഹ

വാഹനാപകടങ്ങളിൽ മിക്കവരും മരിക്കുന്നത് മുറിവുകളുടെ ആഴം കൊണ്ടല്ല മറിച്ച് തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാൻ വഴിയാത്രക്കാർ തയ്യാറാകാത്തത് മൂലം രക്തം വാർന്നാണ്. എന്നാൽ കൺമുന്നിൽ മരണത്തോട് മല്ലിടുന്ന വഴിയാത്രക്കാരനെ വഴിയിലുപേക്ഷിക്കാൻ മനസ്സുവന്നില്ല നടി കനിഹക്ക്.
താരം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റാൻ അവസരം ലഭിച്ചതിനെ കുറിച്ച് കനിഹ പങ്കുവെക്കുന്നത്.
കനിഹ റയാഹിയെ സ്കൂളിലാക്കി തിരിച്ചുവരുന്ന വഴിക്കാണ് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടച്ച് അൽപ്പം പ്രായം ചെന്നയാൾ തെറിച്ചുവീണു. സംബവം കണ്ട മിക്കവരും നിർത്താതെ അവരവരുടെ വാഹനങ്ങളിൽ പാഞ്ഞ് പോയപ്പോൾ കനിഹ മാത്രമാണ് സഹായഹസ്തവുമായി മുന്നോട്ട് വന്നത്. ഒരു കാൽ പൂർണ്ണമായും ഒടിഞ്ഞ് രക്തത്തിൽ കുളിച്ച് കിടക്കുന്നയാളെ സ്വന്തം കാറിലാക്കി ആശുപത്രിയിലേക്ക് പായാൻ കനിഹയ്ക്ക് ആലോചിക്കേണ്ടി വന്നില്ല.
കൃത്യ സമയത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ കനിഹയ്ക്ക് നേരിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. എന്നിരുന്നാലും തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചത് കാരണം അയാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കനിഹ.
പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം :
kaniha life saving experience
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here