ദേശിംഗനാടിന് ഓണസമ്മാനവുമായി ഫ്ളവേഴ്സ് ഓണം ഷോപ്പിംഗ് ഫെസ്റ്റിവല്‍2017

ഓണക്കാഴ്ചകളുടെ വസന്തോത്സവം സമ്മാനിച്ച് ഫ്ളവേഴ്സ് ടിവി ഓണം ഷോപ്പിംഗ് ഫെസ്റ്റിവല്‍2017 കൊല്ലത്ത്. ഓഗസ്റ്റ് 25മുതല്‍ സെപ്തംബര്‍ 6 വരെ കൊല്ലം കന്റോണ്‍മെന്റ് മൈതാനത്താണ് ഫെസ്റ്റിവല്‍ നടക്കുക. വ്യാപാരോത്സവങ്ങളുടേയും അമ്യൂസ്മെന്റ് പാര്‍ക്കുകളുടേയും, രുചിക്കൂട്ടുകളുടേയും വിസ്മയലോകമാണ് 13ദിവസം കൊല്ലം പട്ടണത്തില്‍ ജനങ്ങള്‍ക്കായി ഫ്ളവേഴ്സ് ഒരുക്കുന്നത്. ഒരു ലക്ഷത്തിലധികം ചതുരശ്ര അടിയിൽ തയ്യാറാക്കുന്ന പ്രദർശന വേദി അതിന്റെ വൈവിധ്യം കൊണ്ട് കൂടിയാവും ശ്രദ്ധേയമാവുക. ഗൃഹോപകരണങ്ങൾ മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ ഇവിടെയുണ്ടാകും.
എക്സിബിഷന്‍, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, ഓട്ടോ ഷോ, പുഷ്പഫല പ്രദര്‍ശനം, സയന്‍സ് ഷോ. അമ്യൂസ്മെന്റ് പാര്‍ക്ക്, അക്വാ ഷോ എന്നിവയ്ക്ക് പുറമെ ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടികളുടെ ചിത്രീകരണവും ഷോപ്പിംഗ് ഫെസ്റ്റിവല്ലില്‍ അരങ്ങേറും. കാണികളായി എത്തുന്നവരില്‍ നിന്ന് നെറുക്കിട്ടെടുക്കുന്ന ഭാഗ്യശാലിയ്ക്ക് ബമ്പര്‍ സമ്മാനവും ഒരുക്കിയിട്ടുണ്ട്.
ഓണക്കോടിയ്ക്കായി ലോകോത്തര ബ്രാന്റുകളുടെ വസ്ത്ര ശേഖരങ്ങളും,അത്ഭുത കാഴ്ചയൊരുക്കി അലങ്കാര മത്സ്യങ്ങളുടെ ശേഖരവും,ചിങ്ങപ്പുലരിയുടെ ഓണക്കാഴ്ചയുമായി കാര്‍ഷികോത്പന്നങ്ങളുടെ പ്രദര്‍ശനവും ഒപ്പം , രുചിപ്പെരുമയുടെ മലബാര്‍ വിഭവങ്ങളും കൂടി നിരന്ന് കഴിയുമ്പോള്‍ ഈ ഓണക്കാലം വീട്ടുകാര്‍ക്കും സുഹൃത്തുക്കളുമായി എന്നെന്നും ഓര്‍മ്മിക്കത്തക്കതാക്കാനുള്ള ചേരുവകളാണ് കൊല്ലത്ത് ഫ്ളവേഴ്സ് ഒരുക്കുക.
ഫ്ളവേഴ്സ് മാനേജിംഗ് ഡയറക്ടറും, പ്രശസ്ത മാധ്യമപ്രവര്‍ത്തകനും, അവതാരകനുമായ ആര്‍ ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്ന ശ്രീകണ്ഠന്‍ നായര്‍ ഷോയുടെ തത്സമയ ചിത്രീകരണവും പ്രദര്‍ശന നഗരയില്‍ ഒരുങ്ങും. ഫ്ളവേഴ്സിലെ ജന പ്രിയ സീരിയലായ ഉപ്പും മുളകിലെ താരങ്ങളും, കോമഡി ഉത്സവത്തിലെ വെടിക്കെട്ട് കോമഡി താരങ്ങളും ഫ്ളവേഴ്സ് ടിവി ഓണം ഷോപ്പിംഗ് ഫെസ്റ്റിവലിന് നിറം പകരാനെത്തും. ഒപ്പം മലയാള സിനിമയിലെ പിന്നണി ഗായകര്‍ നേതൃത്വം നല്‍കുന്ന സംഗീത സന്ധ്യയും പ്രദര്‍ശന സന്ധ്യകളെ സംഗീത മുഖരിതമാക്കും. കഴിഞ്ഞ ഓണക്കാലത്ത് കോട്ടയത്ത് ഫ്ളവേഴ്സ് എക്സ്പോ സംഘടിപ്പിച്ചിരുന്നു. പൂര്‍ണ്ണമായും ശീതികരിച്ച സ്റ്റാളുകളിലാണ് ഇത്തവണയും പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here