കൈകൊടുത്ത് ഒപിഎസും ഇപിഎസും

OPS-EPS ops-eps merge to be declared on monday

ആറ് മാസത്തിന് ശേഷം ഒ പനീർശെൽവവും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പഴനി സ്വാമിയും ഒന്നിച്ചു. ജയലളിതയുടെ മരണത്തെ തുടർന്ന് പിളർന്ന എഐഎഡിഎംകെ പാർട്ടി വീണ്ടും ഒന്നിച്ചിരിക്കുകയാണ്.

ലയനത്തിനൊടുവിൽ ഇരുവരും തമ്മിൽ കൈകൊടുത്തു. അതേസമയം ലയന പ്രഖ്യാപനത്തിൽ ശശികലയെ കുറിച്ചുള്ള പരമാർശം ഉണ്ടായില്ല. ശശികലയെ പുറത്താക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ പ്രഖ്യാപനങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.

മാർഗ്ഗ നിർദ്ദേശക സമിതി കോഓഡിനേറ്ററായി ഒപിഎസും കോ ഓഡിനേറ്ററായി ഇപിഎസും പാർട്ടിയിൽ തുടരും. ഒപിഎസിന്റെ സത്യപ്രതിജ്ഞ വൈകീട്ട് 5 ന് ഉണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top