തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം; പ്രക്ഷുബ്ധമായി സഭ

thomas chandi

താൻ ഒരു സെന്റ് ഭൂമിയെങ്കിലും കയ്യേറിയെന്ന് തെളിഞ്ഞാൽ മുഴുവൻ സ്വത്തും എഴുതി തരാമെന്ന് മന്ത്രി തോമസ് ചാണ്ടി. നിയമസഭയിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎയോടാണ് അദ്ദേഹം വികാരഭരിതനായി സംസാരിച്ചത്.

കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുമടി നൽകവെയാണ് തോമസ് ചാണ്ടി വികാരഭരിതനായത്.തോമസ് ചാണ്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എൻ എ നെല്ലിക്കുന്ന് ശക്തമായ വിമർശനമാണ് തോമസ് ചാണ്ടിയ്‌ക്കെതിരെ ഉന്നയിച്ചത്.

ഭൂമി കയ്യേറുന്നതിനിടെ തോമസ് ചാണ്ടിയ്‌ക്കെവിടെ കെഎസ്ആർടിസി തന്നാക്കാൻ സമയമെന്ന് നെല്ലിക്കുന്ന് ചോദിച്ചതാണ് തോമസ് ചാണ്ടിയെ ക്ഷുഭിതനാക്കിയത്. ഇതിന് മറുപടിയായി സ്വത്ത് എഴുതിതരാമെന്ന് തോമസ് ചാണ്ടി പറഞ്ഞതോടെ സഭയിൽ ബഹളം തുടങ്ങുകയായിരുന്നു. പിന്നീട് സ്പീക്കർ ഇടപെട്ട് സഭയെ ശാന്തമാക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top