തളിപ്പറമ്പിലെ വീട്ടമ്മയ്ക്ക് ഈജിപ്തില്‍ നിന്നും മതഗ്രന്ഥങ്ങള്‍

post

തളിപ്പറമ്പിലെ വീട്ടമ്മയ്ക്ക് ഈജിപ്തില്‍ നിന്നും മതഗ്രന്ഥങ്ങള്‍ തപാലില്‍ എത്തിയ സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ ദിവസമാണ് വീട്ടമ്മയ്ക്ക് മതഗ്രന്ഥങ്ങള്‍ വന്നത്.  രണ്ട് ഉര്‍ദു പുസ്തകങ്ങളും ഒമ്പത് ഇംഗ്ലീഷ് പുസ്തകങ്ങളുമാണ് ലഭിച്ചത്. എന്നാല്‍ വീട്ടമ്മ ഇത്തരത്തില്‍ മത ഗ്രന്ഥങ്ങള്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല.  ഇസ്‌ലാമിക് മെസേജ് സൊസൈറ്റി(സിഐഎംഎസ് കോര്‍പ്, പിഒ ബോക്‌സ് നമ്പര്‍ 834, അലക്‌സാന്‍ഡ്രിയ, ഈജിപ്ത്) എന്ന വിലാസത്തില്‍ നിന്നാണ് പാര്‍സല്‍ അയച്ചിരിക്കുന്നത്.

ഇസ്ലാം മതപ്രചാരണത്തിനും മറ്റ് മതങ്ങളിലുള്ളവരെ ഇസ്ലാമിലേക്ക് ചേര്‍ക്കുന്നതിനുള്ള ബോധവല്‍ക്കരണവും നടത്തുന്ന സൊസൈറ്റിയാണിത്. ഇത്തരത്തില്‍ സ്ത്രീകളുടെ വിലാസം ശേഖരിക്കുന്നതിന് തന്നെ വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിയതായാണ് സൂചന.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top