സഹോയിൽ പ്രഭാസ് വാങ്ങുന്നത് ബാഹുബലിയിൽ അഭിനയിച്ചതിനേക്കാൾ പ്രതിഫലം

ബാഹുബലി വൻ ഹിറ്റ് സൃഷ്ടിച്ചതോടെ പ്രതിഫലം കുത്തനെ ഉയർത്തി തെന്നിന്ത്യൻ താരം പ്രഭാസ്. തെലുങ്ക് സംവിധായകനായ സുജീത്ത് സംവിധാനം ചെയ്യുന്ന അടുത്ത ബിഗ് ബജറ്റ് ചിത്രമായ സഹോയ്ക്ക് 30 കോടിയാണ് പ്രഭാസ് വാങ്ങുക.
ഹൈടെക് ആക്ഷനുകൾ നിറഞ്ഞ വമ്പൻ ബജറ്റ് ചിത്രമായ സഹോയിൽ പ്രണയവും ത്രില്ലും നാടകീയതയുമെല്ലാമുണ്ട്. ശ്രദ്ധ കപൂറാണ് ചിത്രത്തിൽ നായിക. ശ്രദ്ധയെ പ്രതിഫല തർക്കത്തെ തുടർന്ന് മാറ്റാൻ തീരുമാനിച്ചത് ചർച്ചയായിരുന്നു. 12 കോടിയാണ് ചിത്രത്തിനായി ശ്രദ്ധ ആവശ്യപ്പെട്ടത്. എന്നാൽ 9 കോടി രൂപക്കാണ് നടി കരാർ ഒപ്പിട്ടത്.
ബാഹുബലിയുടെ റെക്കോഡ് ഇതിനോടകം തന്നെ സാഹോ മറികടന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 400 കോടിയ്ക്ക് ഇറോസ് ഇറോസ് ഇൻറർ നാഷണൽ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കി കഴിഞ്ഞു. ബാഹുബലിയുടെ വിതരണാവകാശം 350 കോടിയായിരുന്നു.
prabhas payment hiked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here