Advertisement

ഓണത്തിനും ബക്രീദിനും മുമ്പേ 50.13 ലക്ഷം പേർക്ക് സാമൂഹ്യക്ഷേമ പെൻഷൻ: മുഖ്യമന്ത്രി

August 22, 2017
Google News 1 minute Read
budget 2017 limitation for cash transactionsocial welfare pension to be distributed before onam and bakrid kilimanoor bjp former state committee member arrested

ഓണം ബക്രീദ് ആഘോഷങ്ങൾക്ക് മുമ്പ് എല്ലാ പെൻഷനുകളും ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്നലെ വരെ ലഭ്യമായ കണക്കുകൾ പ്രകാരം വിതരണം ചെയ്യേണ്ട സാമൂഹികക്ഷേമ പെൻഷനുകളുടെ അറുപത്തിരണ്ട് ശതമാനവും വിതരണം ചെയ്തു കഴിഞ്ഞു. സർക്കാർ ജീവനക്കാരുടെ ഉത്സവബത്ത, ബോണസ്, മുൻകൂർശമ്പളം എന്നിവ തടസ്സം കൂടാതെ വിതരണം ചെയ്യുവാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇത്തവണ പെൻഷൻ ഇനത്തിൽ ആകെ 3100 കോടി രൂപയാണ് വിതരണം ചെയ്യുന്നത്.

സംസ്ഥാനത്ത് 50.13 ലക്ഷം പെൻഷൻ ഗുണഭോക്താക്കളാണുള്ളത്. ഇതിൽ അമ്പത്തിരണ്ട് ശതമാനം പെൻഷനുകളും ബാങ്ക് അക്കൌണ്ടിലേക്കും ബാക്കിയുള്ളവ സഹകരണബാങ്കുകൾ വഴി പെൻഷൻകാരുടെ വീടുകളിലുമെത്തിക്കും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പെൻഷൻ തുക ബാങ്ക് അക്കൌണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുന്ന പ്രവൃത്തി ഏകദേശം പൂർണമായി കഴിഞ്ഞു. സഹകരണബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 29ന് മുമ്പ് ഇത് പൂർത്തിയാക്കുവാനുള്ള നടപടികൾ ധനകാര്യവകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ സ്വീകരിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

social welfare pension to be distributed before onam and bakrid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here