ഇന്ന് അഖിലേന്ത്യ ബാങ്ക് പണിമുടക്ക്

today all india bank

രാജ്യത്തെ ബാങ്ക് ജീവനക്കാർ ഇന്ന് പണിമുടക്കുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിലാണ് ജീവനക്കാർ പണി മുടക്കുന്നത്.

ബാങ്ക് സ്വകാര്യവത്കരണം, ലയനം എന്നീ നീക്കങ്ങൾ പിൻവലിക്കുക, കോർപ്പറേറ്റ് കിട്ടാക്കടങ്ങൾ എഴുതി തള്ളാതിരിക്കുക, വർദ്ധിപ്പിച്ച ബാങ്കിങ്ങ് സേവന നിരക്കുകൾ കുറക്കുക, ജിഎസ്ടിയുടെ പേരിലുള്ള സർവീസ് ചാർജ് വർദ്ധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പത്ത് ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 15ന് ഒരു ലക്ഷം പേരുടെ പാർലമെന്റ് മാർച്ച് നടത്തുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.

today all india bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top