ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത മലയാളികള്‍ പരസ്പരം വിവാഹിതരായി

transgenders

ലിംഗ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ രണ്ട് മലയാളികള്‍ വിവാഹിതരായി. കോട്ടയം സ്വദേശിയായ ആരവ് അപ്പുക്കുട്ടനും എറണാകുളം തൃപ്പുണ്ണിത്തുറ സ്വദേശിയായ സുകന്യയുമാണ് വിവാഹിതരായത്. സ്ത്രീയായിരുന്ന ആരവ് ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെയാണ് ആണായത്. ബിന്ദുവെന്നായിരുന്നു പേര്.  സമാനമായ രീതിയില്‍ ആണായിരുന്ന ചന്തുവാണ് ശസ്ത്രക്രിയയിലൂടെ സുകന്യയായത്.   ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി മുംബൈയിലെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഇരുവരും പരസ്പരം കാണുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരും  വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം.

Aarav

ആരവിന് 46വയസ്സും സുകന്യയ്ക്ക് 22വയസ്സും പ്രായമുണ്ട്. ബെംഗളൂരുവിലെ വെബ് ഡെപലപ്പറാണ് സുകന്യ. ആരവ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top