ക്ഷമയ്ക്കും ഒരു പരിധിയുണ്ടെന്ന് പാക്കിസ്ഥാനോട് ട്രംപ്

donald-trumph

പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്ത്. പാകിസ്ഥാന്‍ ഭീകരര്‍ക്ക് താവളമൊരുക്കുകയാണ്, ക്ഷമയ്‌ക്ക് പരിധിയുണ്ടെന്നും ട്രംപ് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നും ഉപാധികളോടെയാണ് അഫ്ഗാന് പിന്തുണ നല്‍കുകയെന്നും ട്രംപ് വ്യക്തമാക്കി.

തീവ്രവാദത്തെ നേരിടാന്‍ ഓരോ വര്‍ഷവും ദശലക്ഷം ഡോളറുകളാണ് അമേരിക്ക പാക്കിസ്ഥാന് നല്‍കുന്നത്.ഇത് സ്വീകരിച്ചശേഷം അമേരിക്കക്കെതിരെ യുദ്ധം ചെയ്യുന്ന ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണ് പാക്കിസ്ഥാന്‍.തീവ്രവാദത്തിന് കടിഞ്ഞാണിടാന്‍ പാക്കിസ്ഥാനാവുന്നില്ലെങ്കില്‍ സൈനിക നടപടികളെക്കുറിച്ചുവരെ ആലോചിക്കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top