ഒമാനിൽ വാഹനാപകടം; മലയാളിയടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

accident national highway

ഒമാനിൽ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളിയടക്കം മൂന്നു പേർ മരിച്ചു. തൃശൂർ ചേർപ്പ് സ്വദേശി പ്രദീപ്  കുമാറാണ്  മരിച്ച മലയാളി. മറ്റു രണ്ടു പേര്‍ പാകിസ്ഥാൻ സ്വദേശികളാണ്.
കഴിഞ്ഞ ദിവസമായിരുന്നു അപകടം.  രാവിലെ  മസ്കറ്റിൽ നിന്ന് അഞ്ഞൂറ് കിലോമീറ്റർ അകലെ  ഹൈമക്കടുത്തു  മുഹസനിൽ  വെച്ചാണ് അപകടം ഉണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top