മൂന്നാംമുറ; ആർ. നിശാന്തിനിയടക്കം ആറു പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിയെടുക്കാൻ ഉത്തരവ്

action against six police officials including r nishanthini

കസ്റ്റഡിയിലെടുത്തയാളെ ക്രൂരമായി മർദിച്ചതിന് ഐ.പി.എസ്. ഉദ്യോഗസ്ഥയായ ആർ. നിശാന്തിനിയടക്കം ആറു പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിയെടുക്കാൻ സർക്കാർ ഉത്തരവ്. തൊടുപുഴ യൂണിയൻ ബാങ്കിൽ സീനിയർ മാനേജരായിരുന്ന പെഴ്‌സി ജോസഫ് ഡെസ്മണ്ടിന്റെ പരാതിയിലാണ് നടപടി.

ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷമാണ് നടപടിയുണ്ടായത്.

വനിത സിവിൽ പോലീസ് ഓഫീസറായ വി.ഡി. പ്രമീള, പോലീസ് ഡ്രൈവർ ടി.എം. സുനിൽ, സീനിയർ സി.പി.ഒ. കെ.എ. ഷാജി, സി.പി.ഒ. നൂർ സമീർ എന്നിവർക്കെതിരേയാണ് നടപടി. തൊടുപുഴ എസ്.ഐ.യായിരുന്ന കെ.വി. മുരളീധരൻ വിരമിച്ചെങ്കിലും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും സർവീസ് നിയമങ്ങൾ പ്രകാരമുള്ള നടപടിയെടുക്കാനും അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

action against six police officials including r nishanthini

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top