തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര; നാളെ ഗതാഗത നിയന്ത്രണം

ഓണക്കാലത്തിന്റെ വരവറിയിച്ച് ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര നാളെ തൃപ്പൂണിത്തുറയിൽ അരങ്ങേറും. രാവിലെ 5 ന് അത്തം ഉണർത്തലോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂളിൽ ഗ്രൗണ്ടിൽ 9 ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അത്തച്ചമയ ആഘോഷത്തിന് തിരിതെളിക്കും.
നാളെ രാവിലെ എട്ട് മുതൽ ഘോഷയാത്ര അവസാനിക്കുന്നത് വരെ തൃപ്പൂണിത്തുറയിൽ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പൂത്താട്ട, വൈക്കം, കോട്ടയം, ഭാഗങ്ങളിൽ നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ കണ്ണൻകുളങ്ങര വഴി മിനി ബൈപാസിലൂടെ തിരിഞ്ഞും എറണാകുളത്തേക്ക് മൂവാറ്റുപുഴ, ചോറ്റാനിക്കര, ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കരിങ്ങാച്ചിറയിൽ നിന്ന് തിരിഞ്ഞ് കാക്കനാട് വഴി പോകണം.
athachamaya procession tomorrow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here