സ്വകാര്യത മൗലികാവകാശം; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ

സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് കേന്ദ്ര സർക്കാർ. അതേസമയം സ്വകാര്യത മൗലവികാവകാശമാണെങ്കിലും പരമമായ അവകാശമല്ലെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ആധാറിന്റെ കാര്യത്തിൽ സ്വകാര്യത മൗലികാവകാശമാണെന്നാണ് സർക്കാർ വിലയിരുത്തുന്നത്. സുപ്രീംകോടതിയുടെ എല്ലാ നിരീക്ഷണങ്ങളും സ്വാഗതം ചെയ്യുന്നു. സ്വകാര്യത മൗലികാവകാശമാണെന്നും അതേസമയം സ്വകാര്യതയുടെ എല്ലാ വശങ്ങളും മൗലികാവകാശമായി കാണാനാകില്ലെന്നുമാണ് സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ കോടതിയിൽ വ്യക്തമാക്കിയതെന്നും നിയമമന്ത്രി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here