Advertisement

‘ലവ് ഇൻ മെട്രോ’; മെട്രോ സാരഥികൾക്ക് ഒടുവിൽ പ്രണയസാഫല്യം

August 24, 2017
Google News 1 minute Read
kochi metro engine operators got married

കൊച്ചി മെട്രോയിലൂടെ അഞ്ജുവിനും വിനീതിനും പ്രണയസാഫല്യം. കണ്ണൂരുകാരൻ വിനീത് ശങ്കറിനെയും തിരുവനന്തപുരം സ്വദേശി അഞ്ജു ഹർഷനേയും ഒരുമിപ്പിച്ചത് കൊച്ചി മെട്രോയാണ്.

കൊച്ചി മെട്രോ ട്രെയിൻ ഓപ്പറേറ്റർമാരാണ് ഇരുവരും. കെ.എം.ആർ.എലിന് കീഴിൽ മെട്രോ ട്രെയിൻ എഞ്ചിൻ ഓപ്പറേറ്റർമാരായി കൊച്ചിയിൽ ജോലിക്കെത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് ബംഗളൂരുവിൽ ട്രെയിനിംഗിന് പോയപ്പോഴാണ് കൂടുതൽ പരിചയപ്പെടുന്നതും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജിലാണ് ഇരുവരും വിവാഹവാർത്ത പങ്കുവച്ചത്.

കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് പോസ്റ്റ് ഇങ്ങനെ :

” കൊച്ചി മെട്രോയിൽ ട്രെയിൻ ഓപ്പറേറ്ററായ അഞ്ജുവും (Anju Harshan) സ്റ്റേഷൻ കൺട്രോളറായ വിനീതും (Vineeth Sankar) ഇന്ന്‍ വിവാഹിതരായി. അഞ്ജു തിരുവനന്തപുരം സ്വദേശിയും വിനീത് കണ്ണൂർ സ്വദേശിയുമാണ്. കൊച്ചി മെട്രോയിൽ ജോലിക്ക് വന്നപ്പോഴാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് ബാംഗ്ലൂരിൽ ട്രെയിനിംഗിനു പോയപ്പോൾ പരസ്പ്പരം കൂടുതൽ മനസ്സിലാക്കുകയും ഒരുമിച്ചു ജീവിതയാത്ര തുടരാൻ
തീരുമാനിക്കുകയും ചെയ്തു.

കേരളത്തിന്റെ രണ്ടറ്റത്തുനിന്നുമുള്ള രണ്ടുപേരെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞതിൽ കൊച്ചി മെട്രോയ്ക് ചാരിതാർത്ഥ്യമുണ്ട്. മുന്നോട്ടുള്ള യാത്രയിൽ തടസ്സങ്ങളൊന്നുമില്ലാതെ മുന്നേറാൻ ഇവർക്ക് സാധിക്കട്ടെ എന്ന് കെ.എം.ആർ. എൽ ആശംസിക്കുന്നു. വധൂവരന്മാർക്ക് എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു. “

kochi metro engine operators got married

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here