റെഡ്മി നോട്ട് 5 വിപണിയിൽ; വില 6,700 രൂപ

redmi note 5 in market

ഷവോമിയുടെ പുത്തൻ മോഡലായ റെഡ്മി നോട്ട് 5 വിപണിയിൽ എത്തി. കോർണിംഗ് ഗൊറില്ല ഗ്ലാസ് 4 സുരക്ഷയോടുകൂടിയ അഞ്ചരയിഞ്ച് സ്‌ക്രീൻ ഫുൾ എച്ച്ഡിയിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

പ്രധാനമായും മൂന്ന് വേരിയന്റുകളിലാണ് ഫോൺ വിപണിയിലെത്തിച്ചിരിക്കുന്നത്. 2 ജിബി റാം, 16 ജിബി സ്റ്റോറേജുളള ഫോണിന് 6,700 രൂപയാണ് വില. 3 ജിബി റാം, 32 ജിബി സ്റ്റോറേജുമുള്ള ഫോണിന് 8,600 രൂപയാണ് വില. ഈ ഫോണിൽ ഫിംഗർപ്രിന്റ് സ്‌കാനർ ഉണ്ടാകും. 4 ജിബി റാമും, 64 ജിബി സ്റ്റേറേജുമുള്ള ഫോണിന് 11,500 രൂപയാണ് വില.

ഷാംപെയ്ൻ ഡോൾഡ്, റോസ് ഗോൾഡ്, പ്ലാറ്റിനം എന്നീ മൂന്ന് നിറങ്ങളിൽ റെഡ്മി നോട്ട് 5 ലഭ്യമാകും. ആൻഡ്രോയിഡ് നൂഗയാണ് ഫോണിലെ ഓപ്പറേറ്റിങ്ങ് സിസ്റ്റം.

redmi note 5 in marketനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More