Advertisement

ഓൺലൈൻ മൊബൈൽ വിൽപനയിൽ വൻ കുതിച്ചുകയറ്റം

September 16, 2019
Google News 0 minutes Read

സാധനങ്ങൾ ഓൺലൈൻ വഴി വാങ്ങുന്ന പ്രവണത വർധിച്ചിരിക്കുകയാണ്. എന്തിനും ഏതിനും ഓൺലൈനെ ആശ്രയിക്കുന്ന അവസ്ഥ. സ്മാർട്‌ഫോണുകളുടെ കാര്യം പറയുകയും വേണ്ട. ഓൺ ലൈൻ വിൽപനയിൽ മൊബൈൽ ഫോണാണ് ഒന്നാമതെന്നതാണ് ഏറ്റവും പുതിയ വിവരം. ഈ വർഷത്തെ രണ്ടാംപാദ കണക്കെടുപ്പിൽ ഓൺലൈൻ മൊബൈൽ വിൽപനയിൽ 26 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.

46 ശതമാനം വളർച്ചനേടി ഷാവോമിയാണ് മുന്നിൽ. റിയൽമി, സാംസങ് എന്നീ കമ്പനികളും തൊട്ടുപിന്നിലുണ്ട്. ഷാവോമിയുടെ റെഡ്മി സീരിസാണ് ഓൺലൈൻ വിൽപനത്തിൽ കുതിച്ചുചാട്ടം നടത്തിയത്. റെഡ്മി നോട്ട് 7 പ്രോ സീരിസ്, റെഡ്മി 6 എ, റെഡ്മി നോട്ട് 6 പ്രോ, റെഡ്മി ഗോ എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെ.

കടയിൽ നിന്ന് നേരിട്ടുള്ള മൊബൈൽ വിൽപനയിൽ നാല് ശതമാനം ഇടിവാണുണ്ടായത്. കൗണ്ടർപോയിന്റ് മാർക്കറ്റ് മോണിറ്റർ സർവീസിന്റെ ഏറ്റവും പുതിയ ഗവേഷണത്തിലാണ് ഇക്കാര്യങ്ങളുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here