മോഹൻലാലിന്റെ പിൻഗാമി എന്ന ചിത്രം തകർത്തത് താൻ തന്നെ; വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്

തന്റെ കുടുംബത്തെ തകർത്തവരോട് പ്രതികാരം ചെയ്യുന്ന നായകനായി മോഹൻലാൽ തകർത്തഭിനയിച്ച ചിത്രമായിരുന്നു പിൻഗാമി. മോഹൻലാലിന്റെ മികച്ച ചിത്രങ്ങളിൽ പിൻഗാമി ഇടം നേടിയെങ്കിലും അന്ന് സാമ്പത്തികമായി നഷ്ടമായിരുന്നു ചിത്രത്തിന്.
എന്നാൽ അന്ന് ആ ചിത്രത്തിന്റെ തകർച്ചയ്ക്ക് പിന്നിൽ താനാണ് കാരണമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട് എത്തിയിരിക്കുകയാണ്. സിനിമ റിലീസ് ചെയ്ത് ഒരു പതിറ്റാണ്ട് പിന്നിട്ട ശേഷമാണ് സത്യൻ അന്തിക്കാടിന്റെ ഈ തുറന്ന് പറച്ചിൽ.
സത്യൻ അന്തിക്കാട് പറയുന്നത് ഇങ്ങനെ: ‘പ്രിയദർശൻമോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ തേൻമാവിൻ കൊമ്പത്ത് റിലീസ് ചെയ്യുന്ന സമയത്ത് തന്നെയായിരുന്നു പിൻഗാമിയും റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ തേൻമാവിൻ കൊമ്പത്തിനൊപ്പം പിൻഗാമി റിലീസ് ചെയ്യേണ്ട എന്ന് പ്രിയൻ പറഞ്ഞു. എന്നാൽ ഞാൻ അത് കേട്ടില്ല. എന്തുകൊണ്ട് എന്റെ സിനിമ തേൻമാവിൻ കൊമ്പത്തിനൊപ്പം റിലീസ് ചെയ്തുകൂട എന്ന് ചിന്തിച്ചു. അങ്ങനെ റിലീസ് ചെയ്തു.’
‘പക്ഷെ വർഷങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി എന്റെ തീരുമാനം തെറ്റായിരുന്നെന്ന്. അന്ന് പ്രിയൻ പറഞ്ഞത് കേൾക്കേണ്ടതായിരുന്നെന്ന് പലപ്പോഴും തോന്നാറുണ്ട്.’
sathyan anthikkad about pingami mohanlal film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here