എസ്ബിഐ ഉപഭോക്താക്കള്‍ പഴയ ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റണം

ഓണ്‍ലൈന്‍ തട്ടിപ്പുകളെ നേരിടാന്‍ എസ്ബിഐ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കുന്നു. അതിന്റെ ആദ്യപടിയായി മാഗ്നെറ്റിക്ക് സ്ട്രിപ്പ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പകരം ഇവിഎം ചിപ്പുകള്‍ ഘടിപ്പിച്ച ഡെബിറ്റ് കാര്‍ഡുകള്‍ ബാങ്ക് വിതരണം ചെയ്യും. പഴയ മാഗ്നെറ്റിക്ക് സ്ട്രിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡുകള്‍ എസ്ബിഐ ബ്ലോക്ക് ചെയ്യും.കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇമെയില്‍ വഴിയും എസ്എംഎസ് വഴിയും എസ്ബിഐ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്.
കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുള്ള ഉപഭോക്താക്കള്‍ ഉടന്‍തന്നെ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ ബാങ്ക് മുഖേന നേരിട്ടോ പുതിയ കാര്‍ഡിന് അപേക്ഷിക്കാം.
മാഗ്നെറ്റിക്ക് സ്ട്രിപ്പ് കാര്‍ഡുകളേക്കാള്‍ സുരക്ഷിതമാണ് ഇവിഎം ചിപ്പുള്ള കാര്‍ഡുകള്‍. കാര്‍ഡിലെ എന്‍ക്രിപ്റ്റ് ചെയ്ത് വിവരങ്ങള്‍ കോപ്പി ചെയ്തെടുക്കാന്‍ കഴിയില്ലെന്നതാണ് കാര്‍ഡിന്റെ മേന്മ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here