സ്വകാര്യത മൗലികാവകാശം; സുപ്രീം കോടതി വിധി ഇന്ന്

സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയത്തില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് ഇന്ന് വിധി പറയും. ഇതില്‍ ഓഗസ്റ്റ് രണ്ടിന് വാദം പൂര്‍ത്തിയായിരുന്നു. കോടതി കേസ് വിധിപറയുന്നതിനായി മാറ്റിവച്ചിരിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് ആറുദിവസം തുടര്‍ച്ചയായി വാദം കേട്ടതിനുശേഷമാണ് വിധി പറയാനായി മാറ്റിയത്. ചീഫ് ജസ്റ്റിസിനു പുറമേജഡ്ജിമാരായ ജെ. ചെലമേശ്വര്‍, എസ്.എ. ബോബ്ഡെ, ആര്.കെ. അഗര്‍വാള്‍, ആര്.എഫ്. നരിമാന്, എ.എം. സപ്രെ, ഡി.വൈ. ചന്ദ്രചൂഢ്, എസ്.കെ. കൗള്‍, എസ്. അബ്ദുള്‍നസീര്‍ എന്നിവരാണ് ഒമ്പതംഗ ബെഞ്ചിലെ മറ്റംഗങ്ങള്‍. ആധാര്‍ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഭംഗിക്കുന്നുവെന്ന ഹര്‍ജി പരിഗണിക്കവെയാണ് സ്വകാര്യതമൗലികാവകാശമാണോ എന്ന് സുപ്രീം കോടതിയുടെ ഒമ്പതംഗ ഡിവിഷന് ബെഞ്ച് പരിശോധിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here