Advertisement

എട്ട് മാസത്തിനിടെ രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിച്ചത് 1094 പേർ

August 24, 2017
Google News 1 minute Read
swine flu 1094 people dead during last eight months in india

കഴിഞ്ഞ എട്ട് മാസത്തിനിടെ രാജ്യത്ത് പന്നിപ്പനി ബാധിച്ച് 1094 പേർ മരിച്ചതായി റിപ്പോർട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വിട്ടത്.

ഈ വർഷം ആഗസ്ത് വരെ 22186 കേസാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2016 നെ അപേക്ഷിച്ച് വലിയ തോതിലുള്ള വർധനവാണിത്. കഴിഞ്ഞ വർഷം 1786 പന്നിപ്പനി കേസുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. 269 പേർ മരിക്കുകയും ചെയ്തിരുന്നു. മരണസംഖ്യയിൽ മുന്നിട്ട് നിൽക്കുന്ന മഹാരാഷ്ട്രയിൽ 437 പേരും ഗുജറാത്തിൽ 269 പേരുമാണ് മരണപ്പെട്ടത്. കേരളം, രാജസ്ഥാൻ, ഡെൽഹി സംസ്ഥാനങ്ങളും മരണസംഖ്യയിൽ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. കേരളത്തിൽ 73 പേർ മരിച്ചു.

സെപ്തംബർ, ഒക്ടോബർ മാസത്തിലാണ് പന്നിപ്പനി കൂടുതൽ പടർന്ന് പിടിച്ചത്. ഓഗസ്റ്റ് മാസത്തിൽ മാത്രം 342 പേരാണ് പന്നിപ്പനി ബാധിച്ച് രാജ്യത്താകെ മരണമടഞ്ഞത്. പനി, തൊണ്ടവേദന, തലവേദന, ചുമ, ഛർദി എന്നീ ലക്ഷണങ്ങളോടെയാണ് പന്നിപ്പനിയെത്തുന്നത്. 2009ലാണ് ലോകാരോഗ്യ സംഘടന പന്നിപ്പനിയെ മഹാമാരിയായി പ്രഖ്യാപിച്ചത്.

swine flu 1094 people dead during last eight months in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here